നിർത്തിയിട്ടിരുന്ന ലോറി കൂട്ടിക്കൽ പുല്ലകയാറ്റിലേക്ക് മറിഞ്ഞു

സ്വന്തം ലേഖകൻ കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്തിനടുത് ലോറി ആറ്റിലേക്കു മറിഞ്ഞു. കടവുകര ബഷീർ എന്നയാളുടെ നിർത്തിയിട്ടിരുന്ന ലോറിയാണ് റോഡിനെ മറികടന്നു ആറ്റിലേക്ക് പതിച്ചത്. ആളപായമില്ല. തിരക്കുള്ള സമയമായിരുന്നിട്ടും മറ്റുവണ്ടികളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നത് അപകടങ്ങൾ ഒഴിവായി.