കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ രാജി : ഖുശ്ബു ബി.ജെ.പിയിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: എ.ഐ.സി.സി സ്ഥാനത്ത് നിന്നും ഖുശ്ബു സുന്ദറിനെ കോൺഗ്രസ് നീക്കിയതിന് പിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ഖുശ്ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം. ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക. താരം കോൺഗ്രസ് പാർട്ടി വിടാൻ പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച താൻ പാർട്ടി വിടാൻ ഉദേശിച്ചിട്ടില്ല എന്നാണ് ഖുശ്ബു വ്യക്തമാക്കിയിരുന്നു. ഖുശ്ബുവിനെ പുറത്താക്കി കൊണ്ടുളള പത്രകുറിപ്പ് എ.ഐ.സി.സി പുറത്തുവിട്ടു. ബി.ജെ.പി സഖ്യകക്ഷി […]

ഞാൻ എന്ത് സിനിമ ചെയ്യണം എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു, പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം ; ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഖുശ്ബു

സ്വന്തം ലേഖകൻ കൊച്ചി : ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഖുശ്ബു . എന്നാൽ താൻ ജീവിതത്തിൽ നേരിട്ട ദുരവസ്ഥകൾ പങ്കുവെച്ച് ഖുശ്ബു രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിൽ കടന്നുവന്ന വഴികൾ സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. തന്റെ പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വർഷത്തിന് മുകളിലായെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നൽകുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു തുറന്ന് പറയുന്നു. ജീവിതത്തിൽ ഒരു തരത്തിലും തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. […]