video
play-sharp-fill

കുഞ്ഞുമാണിയെ ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; ജോസ് കെ മാണിയുടെ മകനായിപോയതു കൊണ്ട് മാത്രം മാധ്യമ വിചാരണക്ക് വിധേയനായി പത്തൊൻപത്കാരൻ; കള്ളനും കൊലപാതകികളും വരെ തല ഉയർത്തിപ്പിടിച്ച് നടക്കുന്ന കേരളത്തിൽ പത്തൊൻപതുകാരനെ പിന്തുടർന്ന് വേട്ടയാടുന്നുവോ? അതിദാരുണമായ അപകടമരണങ്ങൾ നിരവധി ഉണ്ടാകുന്ന നാട്ടിൽ കുറ്റവാളിയായത് കുഞ്ഞുമാണി മാത്രം

സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ കഴിഞ്ഞദിവസം നടന്ന .വാഹനാപകടവും തുടർന്നുണ്ടായ വിവാദങ്ങളും സോഷ്യൽ മീഡിയയിൽ തീ പിടിച്ച ചർച്ചകളാണ്. ഈ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണം വാഹനമോടിച്ചത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി എന്നു വിളിക്കുന്ന ജൂനിയർ കെഎം മാണി ആയതുകൊണ്ട് മാത്രമാണ്.. അല്ലാത്തപക്ഷം മണിമലയിലെ അപകടവും സാധാരണയെന്ന നിലയിൽ എഴുതി തള്ളപ്പെട്ടേനെ.. മണിമലയിലെ അപകടത്തിൽ സഹോദരങ്ങളായ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത് അതീവദുഃഖകരമായ സംഭവമാണ്.. എങ്കിലും കുഞ്ഞുമണിയെയും ജോസ് കെ മാണിയുടെ കുടുംബത്തെയും സമൂഹ മാധ്യമങ്ങൾ വേട്ടയാടുന്നത് ശരിയായ നടപടിയാണോ? കുഞ്ഞുമാണി […]

കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണി എംപിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.കേസിൽ ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു . ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ ഇവരുടെ ബൈക്ക് […]