കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു, ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു ക്രൂരത
സ്വന്തം ലേഖകൻ ഇടുക്കി: കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന 7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. ജ്യൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു അമ്മയുടെ ക്രൂരത. സംഭവത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു.ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കും. അടുത്ത വീട്ടിലെ ടയര്‍ എടുത്തതിനാണ് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കൃസൃതി […]