ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു; ‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി’..! വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർക്ക് പാലായിലേക്ക് സ്ഥലംമാറ്റം

സ്വന്തം ലേഖകൻ കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്. നായരെയാണ് കെഎസ്ആര്‍ടിസി യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റിയത് . വൈക്കത്തു നിന്നും പാലായിലേക്കാണ് സ്ഥലം മാറ്റം. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിന് നാണക്കേടായി. ഇത് അച്ചടക്കലംഘനമാണെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ നടപടി. കൂടാതെ ഭരണ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുകയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം […]

‘ പാസ് നിന്നെ കാണിക്കുന്നില്ല, ടിക്കറ്റ് അടിച്ച് നീ തന്നെ പൈസയും കൊടുത്തോ’ ; യാത്രാ പാസ് കാണിക്കാത്തതിനെച്ചൊല്ലി കെ.എസ്.ആർ.ടി.സി കണ്ടക്ടറും സൂപ്രണ്ടും തമ്മിൽ വാക്കേറ്റം ; വിജിലൻസ് അന്വേഷണം ആരംഭിച്ചു : വീഡിയോ വൈറൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ പാസ് നിന്നെ കാണിക്കുന്നില്ല, ടിക്കറ്റ് അടിച്ച് നീ തന്നെ പൈസയും കൊടുത്തോ ‘ യാത്രാ പാസ് കാണിക്കാത്തതിനെ ചൊല്ലി കെ.എസ്.ആർ.ടി.സിയിലെ വനിതകളായ കണ്ടക്ടറും സൂപ്രണ്ടും തമ്മിൽ ബസിൽ വാക്കേറ്റം. നെയ്യാറ്റിൻങ്കര ഡിപ്പോയിലെ കണ്ടക്ടർ അഞ്ജലിയും സൂപ്രണ്ട് മഹേശ്വരിയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അടൂരു നിന്ന് തലക്കുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിൽ പാപ്പനംകോട്ടു നിന്നാണ് മഹേശ്വരി കയറിയത്. തുടർന്ന് മഹേശ്വരിയുടെ അടുത്തെത്തിയ അഞ്ജലി ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് യാത്രാ പാസുണ്ടെന്നായിരുന്നു മഹേശ്വരിയുടെ […]