താരപുത്രൻ കൃഷ്.ജെ.സത്താർ വിവാഹിതനായി

സ്വന്തം ലേഖകൻ കൊച്ചി: താരപുത്രൻ കൃഷ് ജെ.സത്താർ വിവാഹിതനായി. സിനിമാ താരങ്ങളായ ജയഭാരതിയുടെയും നടൻ സത്താറിന്റെയും മകനായ ഉണ്ണികൃഷ്ണൻ സത്താറിന്( കൃഷ്) സോനാലി നബീൽ ആണ് വധു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധു വരന്മാർ കസവ് സാരിയും മുണ്ടും ഷർട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. താരപുത്രന്റെ വിവാഹത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ വൻതാര നിര തന്നെ എത്തിയിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹ സത്കാരം ഏർപ്പെടുത്തിയിരിക്കുകയാണ്. വെച്ചാണ് ചെന്നൈയിൽ ആയിരുന്നെങ്കിലും മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള […]