വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കും ; തോട്ടങ്ങൾ ഏറ്റെടുക്കണം എന്നത് സർക്കാരിന് മുന്നിൽ വെക്കുന്ന ഒറ്റമൂലി :പുന്നല ശ്രീകുമാർ
കോട്ടയം: ഭൂരാഹിത്യം പരിഹരിക്കാൻ വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ “പ്രതിധ്വനി” എന്ന പേരിൽ സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1950കൾ മുതൽ വിദേശതോട്ടം ദേശസാൽക്കരിക്കണമെന്ന മുദ്രാവാക്യം […]