അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍..! ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു. 16 തവണയാണ് ഡോ.വന്ദനയെ അക്രമി കുത്തിയത്. ആരും തടയാന്‍ ശ്രമിച്ചില്ല. അക്രമം നടക്കുമ്പോള്‍ പൊലീസുകാരടക്കം ഓടി. കേരളത്തില്‍ നിയമസംവിധാനം ഇല്ലെന്നതിനു തെളിവാണിതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പൊലീസ് […]