‘സ്നേഹപ്രകടനം’ വേണ്ടേ വേണ്ട..!ക്യാമ്പസിൽ പരസ്യ ‘സ്നേഹപ്രകടനം’ പാടില്ല…! വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി ; സർക്കുലർ ലംഘിക്കുന്നവർക്കെതിരെ അച്ചടക്കനടപടി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ക്യാമ്പസിൽ പരസ്യമായ ‘സ്നേഹപ്രകടനം’ പാടില്ലെന്ന വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി .സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി. കെ. രജനീകാന്തിന്റെതാണ് സർക്കുലർ പുറത്തിറക്കിയത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. ഇത് സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണെന്നും വിദ്യാർത്ഥികളിൽ ബഹുമാനക്കുറവ് ഉണ്ടാക്കുമെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങളാണ് അധികൃതർ മുന്നോട്ട് വെയ്ക്കുന്നത്. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വാലന്റൈൻസ് ഡേ വരാനിരിക്കേയാണ് കോളജ് അധികൃതർ ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്. സംഭവം വിദ്യാർത്ഥികൾക്കിടയിൽ വലിയ […]