യൂട്യൂബ് വീഡിയോ അനുകരിച്ചു ; 15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ; ഗുരുതരാവസ്ഥയിലായ കുട്ടിയെ രക്ഷിച്ചത് അഗ്നിരക്ഷാസേന

കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണി . ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരനെ രക്ഷിച്ചത് അഗ്നിരക്ഷാസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 15 കാരനാണ് അക്കിടി പറ്റിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൌമാരക്കാരനെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീർത്ത് തടിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ […]