play-sharp-fill

കോഴിക്കോട് മധ്യവയസ്കൻ കഴുത്തറുത്ത നിലയിൽ, അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍ ; സംഭവത്തിൽ ദുരൂഹത ; അന്വേഷണവുമായി പൊലീസ് ; ഞെട്ടലോടെ നാട്ടുകാർ…!

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഈന്തുള്ളതറയിൽ വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. അതിനിടെ, ഇദ്ദേഹത്തിന്റെ അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. രാജീവൻ എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും