video
play-sharp-fill

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം;യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാർക്ക് സസ്‌പെന്‍‍ഷൻ..! ഒരാളെ പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ സസ്‌പെന്‍‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്. ആശുപത്രി അറ്റന്ററായിരുന്നു യുവതിയെ പീഡിപ്പിച്ചത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ വില്യാപ്പള്ളി മയ്യന്നൂർ കുഴിപ്പറമ്പത്ത് […]

ഹോസ്റ്റൽ സമയം നീട്ടണം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ നീതി വേണം ; കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

കോഴിക്കോട്: ഹോസ്റ്റൽ സമയം നീട്ടണമെന്ന ആവിശ്യവുമായി കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു . ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നതിനാലാണ് വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും പെൺകുട്ടികൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെൺകുട്ടികൾക്ക് ഇവിടെയുള്ളത് വിദ്യാർത്ഥിനികൾ ചോദിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി […]