കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ..! പരിക്ക് പറ്റിയ ഇടത് കാലിന് പകരം ശസ്ത്രക്രിയ ചെയ്തത് വലത് കാലിന്; പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ..!
സ്വന്തം ലേഖകൻ കോഴിക്കോട് :കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്.ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ഗുരുതര പിഴവ് വരുത്തിയത്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ.പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്. തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് […]