video
play-sharp-fill

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ ; വിദ്യാർത്ഥിനി ക്ലാസ്സിൽ ഇരുന്നത് 4 ദിവസം ; സംഭവത്തിൽ അന്വേഷണവുമായി പോലീസ്

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം.പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പിൽ പൊലീസിൽ പരാതി നൽകി. മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നത് . സാമൂഹിക മാധ്യമങ്ങൾ വഴി തനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാർക്ക് വിദ്യാർത്ഥിനി സന്ദേശം അയച്ചിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയാണ് വിദ്യാർത്ഥിനി […]

മെഡിക്കൽ കോളെജിൽ അർബുദ മരുന്നുകൾക്ക് ക്ഷാമം ; കീമോയ്ക്ക് പകരം ഉപയോഗിക്കുന്ന ഗുളികളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

  സ്വന്തം ലേഖകൻ കോഴിക്കോട് :നിരവധി പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ അർബുദത്തിനുള്ള മരുന്നുകൾക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്‌സിറ്റൈബിൻ ഉൾപ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. ഗുളികകൾ ലഭിക്കാതായതോടെ വൻ തുക മുടക്കി പുറമെ നിന്ന് മരുന്ന് വാങ്ങക്കേണ്ട ഗതകേടിലാണ് രോഗികൾ. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ നിത്യേനെ മുന്നൂറോളം രോഗികൾ ചികിത്സയ്‌ക്കെത്തുന്നുണ്ട്. കാൻസർ രോഗികളിൽ നല്ലൊരു ശതമാനത്തിനും ഡോക്ടർമാർ നിർദ്ദേശിക്കാറുളള കാപ്‌സിറ്റൈബിൻ അടക്കമുളള ഗുളികകളുടെ വിതരണം നിലച്ചതോടെ രോഗികൾ കടുത്ത പ്രതിസന്ധിയിലാണ്. […]