കോവളത്ത് തിരമാലകൾക്ക് പകൽ പച്ച, രാത്രി നീലയും, ചുവപ്പും;ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്.

കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ കാണപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്. നോക്ടി ലൂക്കാ എന്ന ആൽഗെയുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തിൽ കാണപ്പെട്ടത്. രാത്രിയിൽ നീലയും ഇടയ്ക്ക് ചുവപ്പ്, ഓറഞ്ച് നിറങ്ങൡും ഇവ കാണപ്പെട്ടു. കടലിലെ മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ […]