‘വീണ്ടും സിനിമാത്തിരക്കുകളിലേക്ക് ‘; ആശുപത്രി വാസം കഴിഞ്ഞു; പുതിയ സിനിമയില്‍ ജോയിന്‍ ചെയ്‌തു; പ്രാർഥിച്ച എല്ലാവർക്കും നന്ദി; കോട്ടയം നസീര്‍

സ്വന്തം ലേഖകൻ കോട്ടയം: ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ കോട്ടയം നസീർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. നെഞ്ചുവേദനയെ തുടർന്നായിരുന്നു നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്‌സുമാര്‍ക്കും എന്റെ […]