കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം; ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് കുമരകം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുമരകം സ്വദേശി ഷൈനി (24) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ പാറോലിക്കലിലായിരുന്നു അപകടം. ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവാവിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.