play-sharp-fill

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി ഉയർത്തില്ല; 6 വയസ്സാക്കാനുള്ള കേന്ദ്ര നിർദ്ദേശം തള്ളി..! സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രായ പരിധി വര്‍ധിപ്പിക്കാന്‍ കഴിയൂ- മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധിയിൽ മാറ്റമില്ല. 5 വയസ്സിൽ തന്നെ പ്രവേശനം നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന രീതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന […]

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 6; കേന്ദ്ര നിർദ്ദേശം മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ്സാക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദ്ദേശം ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും. കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ കേന്ദ്രം നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം […]