video
play-sharp-fill

കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക  മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പട്ടിണിപാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടന്ന പ്രസ്താവന മലയാളികളെ വിഷമിപ്പിച്ചു. കേരള രാഷട്രീയത്തിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തുമോ? അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ റണ്‍മല കയറിയിട്ടും കാണികള്‍ കുറഞ്ഞതിനെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്ന പാശ്ചാത്തലത്തിലാണ് […]

കാര്യവട്ടം ഏകദിനം ; വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത് ; വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ച് ; നികുതി നിരക്ക് വർധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാര്യവട്ടം ഏകദിനത്തിൽ നികുതി നിരക്ക് വർധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്നും മേയർ പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്നും മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. […]