video
play-sharp-fill

ജനാധിപത്യത്തെ കൈപിടിച്ചു നടത്തേണ്ടത് തലനരച്ച നേതാക്കളല്ല, മറിച്ച് ജെയ്ക്കിനെ പോലുള്ള ചെറുപ്പക്കാരാണ് : കെ.ആർ മീര

സ്വന്തം ലേഖകൻ കോട്ടയം : മതേതരത്വവും തുല്യനീതിയും മനുഷ്യാന്തസ്സും ഉറപ്പാക്കാൻ ജെയ്ക്കിന് കഴിയുമെന്ന് എഴുത്തുകാരി കെ.ആർ മീര. ജില്ലയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു കെ.ആർ മീര. പുതുപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസിനെ കോട്ടയം സി.എം.എസ് കോളജിൽ പഠിക്കുന്ന കാലം മുതൽ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർത്ഥി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു ജെയ്ക്. നല്ല വായനക്കാരനാണ്. മികച്ച സംഘാടകനാണ് പ്രായത്തിൽ കവിഞ്ഞ പക്വതയും രാഷ്ട്രീയ ശരികളെ കുറിച്ചുള്ള ഉറച്ച ബോധ്യവും ജെയ്കിനുണ്ട്. ഇക്കാലത്ത് ജനാധിപത്യത്തെ കൈപിടിച്ചു നടത്തുന്നത് തലനരച്ച് നേതാക്കളല്ല, മറിച്ചു ചുറുചുറുക്കുള്ള […]

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

സ്വന്തം  ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തിന് ഒരുപോലെ ആയിരിക്കുമെന്ന് ജെയ്ക്.സി. തോമസ്.എതിർ സ്ഥാനാർത്ഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പാർട്ടിയുടെ പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് വ്യക്തമാക്കി. അതേ സമയം നേമത്ത് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ […]

എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കോട്ടയം : •മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കൽ സ്വദേശി ഗീതു തോമസ് ആണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ചാണ് വിവാഹം. ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. എസ്.എഫ്.ഐ […]