ഐഎസ്‌എല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഹൈദരബാദും എ ടി കെയും ഇറങ്ങുന്നു; ബെംഗളൂരുവിന്റെ എതിരാളിയെ ഇന്നറിയാം
സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച എടികെക്ക് തന്നെയാണ് രണ്ടാം പാദത്തില്‍ ചെറിയ മുന്‍തൂക്കം. മുന്‍കാല മത്സരങ്ങളുടെ കണക്കെടുപ്പിലും മോഹന്‍ ബഗാന് ആശ്വസിക്കാന്‍ ഏറെയുണ്ട്. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ കുറിച്ച മൂന്ന് ഗോളുകള്‍ ആണ് ഹൈദരാബാദിനെ ഫൈനലില്‍ എത്താന്‍ സഹായിച്ചത് […]