video
play-sharp-fill

പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ തൃത്താല: പാലക്കാട് തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി(68 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു.ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: തമ്പി. മക്കള്‍: തനുജ, അജിത്കുമാര്‍. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ശ്രീലത.