ആരോഗ്യ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല; ഒഴിഞ്ഞ് കിടക്കുന്നത് 1464 തസ്തികകള്‍
കോട്ടയം: മഴരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടിയില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 1464 ഒഴിവുകളാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ആശുപത്രികളിലുള്ളത്. റേഡിയോഗ്രാഫര്‍, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍, ദന്തല്‍ മെക്കാനിക്ക്, ദന്തല്‍ ഹൈജീനിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ ഇനിയും നിയമനം നടത്താറുണ്ട്. പല ആശുപത്രികളിലും വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് ഇപ്പോള്‍ ഉള്ളത്. നേഴ്‌സസ് രോഗി അനുപാതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിന് അനുപാതമായി ഇതുവരെയും […]