‘ചോളി കെ പീച്ചേ ക്യാഹേ’..; തകര്‍പ്പന്‍ പാട്ടിന് ചുവടുവച്ച് ഗായിക ഗൗരി ലക്ഷ്മി
സ്വന്തം ലേഖകന്‍ കൊച്ചി: തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനമായ ‘ചോളി കെ പീച്ചേ ക്യാഹേ’.. യുടെ റിമീക്സുമായ് എത്തിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി തെരുവിലൂടെ ആടി പാടിയാണ് ഗൗരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വേറിട്ട ആലാപന ശൈലിയും ചുവടുകളും ഗൗരിയുടെ കവര്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണം നല്‍കി അല്‍ക്ക യാഗ്‌നിക് ആലപിച്ച ഗാനമാണ് ചോളി കെ പീച്ചേ ക്യാഹേ.. രാജ്യത്തെയൊന്നാകെ ചുവടുവപ്പിച്ച പാട്ടുകളില്‍ ഒന്നായ ഇത് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആരാധകര്‍ ഏറിയിട്ടേയുള്ളൂ. അമിത എസ് റാം, അശ്വിനി […]