കായിക പഠന സിലബസ് തയ്യാറാക്കലും, പരീക്ഷ നടത്തിപ്പും; കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം; എതിര്‍പ്പ് ഉന്നയിച്ച് വിദ്യാഭ്യാസമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക പഠനത്തിന്‍റെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തര്‍ക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി എതിര്‍പ്പ് ഉന്നയിച്ചു. പരീക്ഷാ നടത്തിപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവാദിത്വമാണെന്നും അതെങ്ങിനെ കായിക വകുപ്പ് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നയം അംഗീകരിക്കല്‍ ഒടുവില്‍ മാറ്റിവെച്ചു. എല്ലാവര്‍ക്കും കായികവിദ്യാഭ്യാസം എന്ന നിലക്ക് കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചത്.