ഗവർണർ നയം മാറ്റുന്നുവോ?;ഇത് എന്റെ കൂടി സർക്കാർ;നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍; സര്‍ക്കാരിനെതിരെ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം:ഇത് തന്റെ കൂടി സര്‍ക്കാരാണെന്നും സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ വിമര്‍ശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്നു. സര്‍ക്കാരിനെതിരെ താന്‍ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന് പ്രശ്‌നമുണ്ടാക്കണമെന്ന് താത്പര്യമില്ല. നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ പ്രശ്നമില്ല. സര്‍വകലാശാലാ […]