play-sharp-fill

സംസ്ഥാനത്ത് ഇന്ന്( 04/ 05/ 2023) സ്വർണവിലയിൽ വർദ്ധന..! 400 രൂപ വർദ്ധിച്ച് പവന് 45,600 രൂപയായി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ […]

മാല മുക്കുപണ്ടവും കൊളുത്ത് സ്വർണവും..! സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി സ്വർണം വാങ്ങി മുങ്ങും; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി പകരം സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കൊല്ലത്തെ ഒരു ജൂവല്ലറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാ‍ർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള […]

റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം

  സ്വന്തം ലേഖിക കൊച്ചി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രം സർക്കാരിന്റെ നീക്കം. ഇനി മുതൽ സ്വർണം വാങ്ങിയ ശേഷംബില്ലും സൂക്ഷിച്ച് വയ്ക്കണം.രസീതില്ലാത്ത സ്വർണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം. രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വർണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വർണം നിയമപരമാക്കാൻ അവസരം എന്ന പേരിലാണ് പുതിയ പദ്ധതി. രണ്ടു വർഷംമുമ്പ് കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം […]