യുവതികളായ പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയത് പുനഃര്‍ജനിക്കുമെന്ന വിശ്വാസത്തില്‍; ഇളയ മകളെ ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി; മൂത്തമകളെ വായില്‍ ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊന്നു
സ്വന്തം ലേഖകന്‍ ഹൈദരാബാദ്: യുവതികളായ രണ്ട് പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാല്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. അമിതവിശ്വാസികളായ കുടുംബം മക്കള്‍ പുനഃര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവിടെ […]