കാശ്മീർ വിഘടനവാദി നേതാവ് ഗിലാനിയുടെ മൃതദേഹം കാശ്മീരിലേക്ക് കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞു
സ്വന്തം ലേഖിക ഡൽഹി: ഇന്നലെ അന്തരിച്ച കാശ്മീർ വിഘടനവാദി നേതാവ് പ്രഫ. എസ്എആർ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡൽഹി പോലീസ് തടഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്താതെ കൊണ്ടുപോകാൻ പാടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. വിവാദ കേസുകളിൽ പ്രതിയായി പിന്നീട് കുറ്റ വിമുക്തനാക്കപ്പെട്ടതായിരുന്നു ഗിലാനി. പിന്നീട് എന്തെങ്കിലും ആരോപണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനാണ് പോലീസ് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്. വ്യഴാഴ്ച്ച വൈകീട്ടോടെയാണ് ഡൽഹി സർവകലാശാല മുൻ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ എസ് എ ആർ ഗിലാനി അന്തരിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനായി […]