video
play-sharp-fill

ഈ ഫോട്ടോയിൽ കാണുന്ന ജൂബിമോൾ കുര്യൻ എന്നയാളെ 09/01/25 തീയതി മുതൽ കാണ്മാനില്ല; യുവതിയെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക DySP, Kottayam – 9497990050 SHO Gandhinagar 9497947157 SI Gandhinagar – 9497980320, 0481-2597210

കോട്ടയം: ഈ ചിത്രത്തിൽ കാണുന്ന  ്് ജൂബിമോൾ കുര്യൻ(42) പെരുമ്പായിക്കാട് വില്ലേജിൽ കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ, എന്നയാളെ 09/01/2025 തീയതി വൈകിട്ട് 4 20 pm മുതൽ കാണാനില്ല. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പി.എസ്. Cr. 51/25 U/s 57 of K P Act പ്രകാരമുള്ള കേസ് എടുത്തിട്ടുള്ളതാണ്. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാൻ താല്പര്യപ്പെടുന്നു. അടയാള വിവരങ്ങൾ:  165 ഉയരം, വെളുത്ത നിറം. മെലിഞ്ഞ ശരീരം, കാണാതാകുമ്പോൾ കാതിൽ  സ്വർണ്ണക്കമ്മലും, […]

കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കോട്ടയം സ്വദേശി ഗോവിന്ദ റാം

കോട്ടയം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കൈപ്പുഴ ചിറക്കൽ കളരിയിലെ ഗോവിന്ദ റാം. 65 കിലോ വിഭാഗം കൈപ്പോര് ( ഫ്രീ ഹാൻഡ് ഫൈറ്റ് ) മത്സരത്തിലാണ് ഗോവിന്ദ റാം ഒന്നാമത് എത്തിയത്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ മുന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. രാജേഷ് ഗു രുക്കളുടെ കീഴിലാണ് പഠനം. ഗോവിന്ദ റാം കൈപ്പുഴ വെച്ചുവീട്ടിൽ വി.ആർ. മഹേഷിൻ്റെയും ( ജിഎസ്ട‌ി എൻ ഫോഴ്സസ്മെന്റ്റ് ഓഫിസർ, കോട്ടയം) സി.പി. ശ്രീലതയുടെയും (നഴ്സ‌ിങ് സൂപ്രണ്ട്, ഗവ.റീജ നൽ ഇൻസ്റ്റിറ്റ്യൂട്ട് […]

മലയാളം ഉള്ളടത്തോളം കാലം കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടിക്ക് മരണമില്ല; എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകും ; എ കെ ശ്രീകുമാർ

കോഴിക്കോട് : മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പ്രണാമം. മലയാളം ഉള്ളടത്തോളം കാലം എംടിക്ക് മരണമില്ലന്നും എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകുമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ ശ്രീകുമാർ അനുസ്മരിച്ചു. വലിയ അംഗീകാരങ്ങളെല്ലാം കൈവെള്ളയിലെത്തിയപ്പോഴും ഞാൻ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാർത്തെടുത്താണ് പത്മഭൂഷൻ എം.ടി അരങ്ങൊഴിയുന്നത്. മലയാള സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾക്ക് 1996-ൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. […]

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ നിര്യാതയായി

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ (87) നിര്യാതയായി. സംസ്കാരം നാളെ (19-12-24 വ്യാഴം ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . മക്കൾ -ശൈലേന്ദ്ര ഭാസ്ക്കർ (ചെന്നെ) സതീന്ദ്ര ഭാസ്ക്കർ. മരുമക്കൾ – സുധ ഭാസ്ക്കർ, രതി ഭാസ്ക്കർ

കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് പി എൻ ബാലകൃഷ്ണ പണിക്കർ നിര്യാതനായി ; സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ

കോട്ടയം ; കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് ഉദയഭവൻ അരീപ്പറമ്പിൽ പി എൻ ബാലകൃഷ്ണ പണിക്കർ (84) നിര്യാതനായി. വിമുക്ത ഭടനും മുൻ എസ്ബിടി ഉദ്യോഗസ്ഥനുമാണ്. ഭാര്യ പരേതയായ സുഭദ്രക്കുട്ടി വള്ളോംപറമ്പിൽ അരീപ്പറമ്പ്. മക്കൾ ഉദയകുമാർ പിബി എസ്.ഐ ഡിവൈഎസ്പി ഓഫീസ് കോട്ടയം, പരേതനായ രഘുനാഥ്  മരുമക്കൾ, നിഷ ഉദയൻ (പെരുമ്പാവൂർ) സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ.

ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം; കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 9ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും, ചങ്ങനാശ്ശേരി താലൂക്ക് അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ: ജോസഫ് ഫിലിപ്പ്,സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വിനോദ് പണിക്കർ, എസ്എൻഡിപി ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ, വാഴപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സെബാസ്റ്റ്യൻ ആൻ്റണി,ചാർട്ടേഡ് അക്കൗണ്ടന്റ് […]

കോട്ടയം വീൽസ് റസ്റ്റോറന്റ് ഉടമ കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു നിര്യാതനായി

കോട്ടയം കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു(73) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന്. മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്. ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. ഭാര്യ ശോഭ സുരേഷ് മാന്നാനം മനയ്ക്കപ്പറമ് പിൽ കുടുംബാംഗമാണ്. മകൾ : അപർണ സുരേഷ് (യു എസ്), മരുമകൻ പ്രദീപ്കുമാർ (യുഎസ്).

കോട്ടയം പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം: പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന പേരുള്ള ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 7012404667

റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ നിര്യാതയായി; സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക്

കോട്ടയം:  റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ [78 വയസ്സ് ]നിര്യാതയായി. സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക് മോസ്ക്കോ കവലയിൽ സഹോദര വസതിയിൽ