പാലസ്തീനിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം, പത്ത് കുട്ടികൾ ഉൾപ്പടെ 21 പേർ മരണപ്പെട്ടു, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി സഹായഹസ്തവുമായി ഇസ്രയേൽ .
പാലസ്തീനിലെ ഗാസയിൽ ഒരു അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയൊന്ന് പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ പത്തോളം കുട്ടികളുമുണ്ട്. അഭയാർത്ഥിക്യാമ്പിൽ അടുക്കളയിൽ നിന്നുമാണ് തീ പടർന്നത്. പാചക വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. […]