video
play-sharp-fill

സീരിയല്‍ ടെലിവിഷൻ താരം ഗീത എസ് നായര്‍ അന്തരിച്ചു; വിടവാങ്ങിയത് 63ആം വയസിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടി ഗീത എസ് നായർ അന്തരിച്ചു. ‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ് ഗീത.സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ നടത്തി. ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ഗിരിജ മേനോന്‍ (റിട്ട. […]