play-sharp-fill

ഗാന്ധി കൊല്ലപ്പെട്ടു എന്നതിന് പകരം മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വര്‍ഷത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യ എന്ന ആശയം തന്നെ വ്രണപ്പെടുകയാണ് ഉണ്ടായതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ആദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ ഗാന്ധിജി ജീവന്‍ ബലിയര്‍പ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായ പ്രതിരോധം ഉയര്‍ത്താന്‍ തയ്യാറാകുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട കടമയെന്നും, രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ പോരാടാന്‍ തയ്യാറാണെന്ന […]

ഗാന്ധിജിയുടെ കൊച്ചുമകളുടെ മകള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ; വ്യാജരേഖ ചമച്ച് വ്യവസായിയില്‍ നിന്ന് 6മില്യണ്‍ തട്ടിയെടുത്തു; ഇന്ത്യയില്‍ നിന്നും കണ്ടെയ്നറുകളില്‍ ലിനന്‍ തുണികള്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചുവെന്നും കസ്റ്റംസ് ക്ളിയറന്‍സിന് പണം ആവശ്യമുണ്ടെന്നും വ്യവസായിയെ പറഞ്ഞ് വിശ്വസിപ്പിച്ചു; സംഭവം രാജ്യത്തിന് തന്നെ അപമാനമെന്ന് പ്രശസ്തര്‍

സ്വന്തം ലേഖകന്‍ ജോഹന്നാസ്ബര്‍ഗ്: വ്യാജരേഖചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളുടെ മകള്‍ക്ക് സൗത്ത് ആഫ്രിക്കയിലെ ഡര്‍ബന്‍ കോടതി എഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. വ്യാജ രേഖ ചമച്ച് വ്യവസായിയില്‍ നിന്ന് 6 മില്യണ്‍ റാന്‍ഡ് തട്ടിപ്പ് നടത്തിയ കേസിലാണ് ആശിഷ് ലത റാംഗോബിന്‍ (56) കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. 2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തുണിയുടെ ഇറക്കുമതി, നിര്‍മ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസ്ട്രിബ്യൂഷന്‍സ് കമ്പനി മേധാവിയാണ് എസ്.ആര്‍. മഹാരാജ്. ഇയാളില്‍ നിന്നും […]