play-sharp-fill

പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദം..! വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു ; പിടികൂടിയത് പതിനായിരം രൂപയുടെ വ്യാജമരുന്നുകൾ

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് മരുന്നുകള്‍ പിടികൂടിയത്. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടിമുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളത്. ‘സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍’ എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. […]