play-sharp-fill

കേരള പൊലീസിലെ സമർഥനായ ഉദ്യോഗസ്ഥൻ..! കുറ്റാന്വേഷണത്തിന്റെ സമഗ്രമേഖലകളിലൂടെയും സഞ്ചരിച്ച വ്യക്തി..! വീടിന്റെ കിഴക്ക് ഭാഗത്ത് സംസ്കരിക്കണമെന്നും ഇന്ന് ആറ് മണിക്ക് മുൻപ് വേണമെന്നും ഡിവൈഎസ്പി ഹരികൃഷ്ണന്റെ ആത്മഹത്യാ കുറിപ്പ് ; ഞെട്ടൽ വിട്ട് മാറാതെ സഹപ്രവർത്തകർ !

സ്വന്തം ലേഖകൻ കായംകുളം : ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണൻ കേരള പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരിലൊരാളായിരുന്നു. പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും സധൈര്യം അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു ഹരികൃഷ്ണൻ. കുറ്റാന്വേഷണത്തിന്റെ സമഗ്രമേഖലകളിലും അദ്ദേഹം തന്റേതായ നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പ്രമാദമായ പല കേസുകളിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. നിയമം കൃത്യമായി പഠിച്ച അദ്ദേഹം അന്വേഷിച്ച പല കേസുകളും അക്കാദമിക് നിലവാരം പുലർത്തുന്നവയായിരുന്നു. ചില രാഷ്ട്രീയക്കാരും പ്രമുഖ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് ആക്രമിച്ചെങ്കിലും അടിപതറാതെ […]

തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി മർദ്ദിച്ച സംഭവം ; പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു ;കേസിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ആവശ്യം

സ്വന്തം ലേഖകൻ തൊടുപുഴ : തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഡിവൈഎസ്പിയുടെ മർദ്ദനത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമായി രംഗത്ത് എത്തിയത്. മർദ്ദനമേറ്റ സംഭവത്തിൽ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതേ പരാതിയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന നിലവിലെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് മുരളീധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൊടുപുഴ ഡിവൈഎസ്‌പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയർലൈൻസ് സെറ്റ് എടുത്തെറിഞ്ഞെന്നുമാണ് മുരളീധരൻ പരാതി നൽകിയത്. ഹൃദ്രോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരൻറെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു.മർദ്ദനത്തെ […]

പാലാരിവട്ടം പാലം അഴിമതിക്കേസ് ; അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയതിനെത്തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് ഡി.വൈ.എസ്.പി അശോക് കുമാറിനെ നീക്കം ചെയ്തു

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി. അശോക് കുമാറിനെ മാറ്റി. അന്വേഷണത്തിൽ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടറാണ് നടപടിയെടുത്തത്. ഇതിനുപുറമെ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന എ.എസ്.ഐ ഇസ്മായിലിനെയും വിജലൻസിൽ നിന്ന് നീക്കം ചെയ്തു. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ് അന്വേഷണ സംഘത്തിന്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലു പ്രതികളെ […]