ഡോ. ലീ അന്നേ പറഞ്ഞിരുന്നു ; മനസ്താപത്താൽ മാപ്പ് ചോദിച്ച് ചൈന
സ്വന്തം ലേഖകൻ ന്യൂഡൽഹി : കോറോണ വൈറസ് രോഗ ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ഡോ.ലീയോട് മാപ്പ് ചോദിച്ച് ചൈന. കൊറോണ വൈറസ് രോഗബാധ മാസങ്ങൾക്ക് മുൻപ് തന്നെ ഡോ.ലീ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ രോഗം പടർന്ന് പിടിച്ച് 11,000ലധികം പേർ മരിച്ചതിന് ശേഷമാണ് ചൈനയ്ക്ക് മനസ്താപമുണ്ടായത്. രോഗത്തെ കുറിച്ച് ഡോ. ലീ വെൻലിയാങ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതർ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലീ ജില്ലയിലുടനീളം ആളുകളെ […]