വാട്‌സപ്പ് വഴി ഇനി പണവും അയക്കാം ; ഡിജിറ്റൽ പെയ്‌മെന്റ് സേവനം ആരംഭിക്കാൻ എൻ.പി.സി.ഐ അനുമതി നൽകി
സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സപ്പ് വഴി ഇനി പണമിടപാടും നടത്താം. ഇന്ത്യയിൽ വാട്‌സപ്പ്് ഡി ജിറ്റൽ പേമെന്റ് സേവനം ആരംഭിക്കാൻ നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. ഘട്ടം ഘട്ടമായിട്ടായിരിക്കും ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് അനുമതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒരു കോടിയാളുകളിലേക്ക് പേമെന്റ് സേവനം എത്തിക്കും. ഉപയോക്താക്കളുടെ പണമിടപാട് വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റേയും എൻപിസിഐയുടേയും വ്യവസ്ഥകൾ വാട്‌സപ്പ് അംഗീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ മടികാണിച്ചതോടെയാണ് വാട്‌സപ്പ് പേമെന്റ് സേവനത്തിന് അനുമതി […]