‘ഗാംഗുലി സഹായിക്കണം’ : അഭ്യർത്ഥനയുമായി പാക് മുൻ ക്യാപ്റ്റൻ
സ്വന്തം ലേഖകൻ ലാഹോർ: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാൻ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നതിനുള്ള നടപടിയെടുക്കാൻ ഗാംഗുലി പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കണമെന്നും റാഷിദ് ലത്തീഫ് പറയുന്നു. 2004-ൽ ബി.സി.സി.ഐയ്ക്ക് താത്പര്യമില്ലാഞ്ഞിട്ടും പാകിസ്താനിൽ ഇന്ത്യ കളിക്കാനെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും റാഷിദ് ലത്തീഫ് ചൂണ്ടിക്കാട്ടി. ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബി.സി.സി.ഐ പ്രസിഡന്റായും ഗാംഗുലിക്ക് പാക് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാകും. ഇരുടീമുകളും […]