മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് കരുതണ്ട…! പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ഉപയോഗിക്കണം ; കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും മാസ്‌ക് നിർബന്ധമായി ധരിച്ച ലോക രാജ്യങ്ങളിൽ പലയിടത്തും വൈറസ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദേശം മുഖ്യമന്ത്രി പുറപ്പെടുവിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് […]