രക്തസമ്മർദ്ദം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മർദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കിൽ വേണ്ടത്ര രക്തസമ്മർദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊർജവുമൊക്കെ കിട്ടിയാൽ മാത്രമേ ശരീര പ്രവർത്തനങ്ങൾ ശരിയായി നടക്കുകയുള്ളൂ. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ( Blood Pressure ). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്‌ബോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം ( Systolic […]