ആരാകും ആദ്യ ഫൈനലിസ്റ്റ്?; ഐഎസ്‌എല്ലില്‍ ഇന്ന് ആവേശപ്പോര്; ബെംഗളൂരുവിനോട് കടം വീട്ടാനുറച്ച് മുംബൈ
സ്വന്തം ലേഖകൻ ബെംഗളൂരു: ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സി, മുംബൈ സിറ്റി രണ്ടാംപാദ സെമി മത്സരത്തോടെ ഈ സീസണിലെ ഐ എസ് എല്ലില്‍ ആദ്യ ഫൈനലിസ്റ്റ് ആരെന്നറിയാം. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനില്‍ ഛേത്രി ആദ്യപാദത്തില്‍ നേടിയ ഗോളിന്‍റെ ലീഡുമായാണ് ബെംഗളുരു എഫ് സി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനില പിടിച്ചാലും ബെംഗളുരുവിന് ഫൈനലിലെത്താം. ഒരുഗോള്‍ കടം മറികടന്നുള്ള വിജയമേ മുംബൈ സിറ്റിയെ രക്ഷിക്കൂ. തോല്‍വി അറിയാതെ മുന്നേറി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയില്‍ ഉള്‍പ്പടെ […]