ബറോസ് എന്ന ഭൂതമായി ലാലേട്ടന്‍ തകര്‍ത്താടുന്നു; ആദ്യ ദിന ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍; വാസ്‌കോ ഡ ഗാമയുടെ റോളില്‍ സ്പാനിഷ് താരം റഫേല്‍ അമര്‍ഗോ;രണ്ട് ദിവസം കഴിയുമ്പോള്‍ പൃഥ്വിയും എത്തും; പ്രധാന ലൊക്കേഷന്‍ ഗോവയും പോര്‍ച്ചുഗലും; കേരളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചിത്രമാകാന്‍ ബറോസ്
സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ആദ്യ ദിന ചിത്രീകരണം ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്‍ട്ടണ്‍ ബോട്ടിയാര്‍ഡ് എന്ന ഹോട്ടലില്‍ നടന്നു. രാവിലെ ഏഴ് മുതല്‍ രാത്രി വരെയായിരുന്നു ഷൂട്ടിങ്. ഇന്ന് അതീവ സുരക്ഷയില്‍ കൊച്ചി നഗര മധ്യത്തിലാണ് ഷൂട്ടിങ്. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിക്ക് മാത്രമേ അത് നല്‍കാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അരികിലേയ്ക്ക് ഒരു […]