ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ കാണാതായി ; പരീക്ഷാ സമ്മർദ്ദത്തിനൊപ്പം തട്ടിക്കൊണ്ട് പോകൽ സംശയത്തിൽ പൊലീസ്
സ്വന്തം ലേഖകൻ ചേർത്തല: ദേവനന്ദയുടെ തിരോധാനത്തിന്റെയും പിന്നീട് ഉണ്ടായ ദുരൂഹ മരണത്തിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷ എഴുതുവാൻ സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെയാണ് (15) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് പരീക്ഷ ആയതിനാൽ രാവിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്ന് അര […]