video
play-sharp-fill

ഷുഹൈബ് വധക്കേസ്; പ്രോസിക്യൂഷന് തിരിച്ചടി; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി; തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്

സ്വന്തം ലേഖകൻ കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നത്. ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. കെ.അജിത് കുമാർ വാദിച്ചു. കാപ്പ ചുമത്തിയതിനാൽ നിലവിൽ വിയ്യൂർ ജയിലിലാണ് ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിൽ 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്ന […]