play-sharp-fill
ജില്ലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ജില്ലയെ കുരുക്കിലാക്കും

ജില്ലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ജില്ലയെ കുരുക്കിലാക്കും

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച വൈകുന്നേരം 03.00 മണി മുതൽ 06.00 മണി വരെ താഴെ പറയുന്ന ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നതാണ്.
കോട്ടയം ടൗൺ
1. കെ. കെ. റോഡ് വഴി  ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ മനോരമ  ജംക്ഷനിൽനിന്നും തിരിഞ്ഞ് ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡെയും, ചെറുവാഹനങ്ങൾ ചന്തക്കവല നിന്നും തിരിഞ്ഞ് കോടിമത ബൈപ്പാസ് റോഡെയും പോകേണ്ടതാണ്.   കെ. കെ. റോഡെ വരുന്ന പ്രൈവറ്റ് ബസുകൾ കളക്ട്രെറ്റ് ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷൻ – ശാസ്ത്രി റോഡ് വഴി പോകേണ്ടതാണ്.
2. ഏറ്റുമാനൂർ ഭാഗത്തു നിന്നും, കുമരകം ഭാഗത്തു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – സിയെർസ് – ടി.എം.എസ്-  ജംഗ്ഷൻ – കലക്ട്രേറ്റ് ജംഗ്ഷൻവഴി മനോരമ  ജംക്ഷനിൽനിന്നും തിരിഞ്ഞ് ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡെയും, ചെറുവാഹനങ്ങൾ ചന്തക്കവല നിന്നും തിരിഞ്ഞ് കോടിമത ബൈപ്പാസ് റോഡെയും പോകേണ്ടതാണ്.
3. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും പാറെച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തുട്ടി, ചാലുകുന്ന്, ചുങ്കം വഴിയും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ  ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല വഴി  കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്.
4. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസുകൾ പുളിമൂട് ജംഗ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് പാലാമ്പടം, ടെമ്പിൾ കോർണർ വഴി പോകേണ്ടതാണ്.
പാലാ ടൗൺ
1. കോട്ടയം ഭാഗത്തുനിന്നും  വരുന്ന വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽനിന്നും ബൈപാസ്സ് റോഡ് വഴി പാലാ ഭാഗത്തെത്തി തിരിഞ്ഞ് പോകേണ്ടതാണ്.
2.  ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ റിവർവ്യൂ റോഡിലൂടെ പാലാ ജനറൽ ആശുപത്രി ഭാഗത്തെത്തി പൊൻകുന്നം റോഡിൽ പ്രവേശിച്ച് 12-)ഠ മൈൽ വഴി മുത്തോലി ഭാഗത്തെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
3. പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും 12-)ഠ മൈൽ ഭാഗത്തുനിന്നും തിരിഞ്ഞ് മുത്തോലിയിലെത്തി പാലാ ഭാഗത്തേയ്ക്കും, കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്
ചങ്ങനാശ്ശേരി ടൗൺ
1. എം.സി. റോഡിൽ നിന്നും തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാത്ര  ഭാഗത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി ളായിക്കാട് എത്തി പോകേണ്ടതാണ്.
2.  തെക്കും നിന്നും വടക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ളായിക്കാട് നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി പാലാത്ര എത്തി പോകേണ്ടതാണ്.
എരുമേലി ടൗൺ
1. റാന്നി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും വാഴക്കാല ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി പെട്രോൾ പമ്പ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്. കൂടാതെ ബസ്സുകൾ കൊരട്ടി പാലം, പാറമട വഴി ബസ്സ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
2. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി വാഴക്കാല ജംഗ്ഷനിൽ എത്തി റാന്നിക്കു പോകേണ്ടതാണ്.
പൊൻകുന്നം ടൗൺ
1. കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാലാ റോഡിലേക്ക് തിരിഞ്ഞ് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കോയിപ്പള്ളി കോളനി വഴി കെ.വി.എം.എസ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
2. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ  കെ.വി.എം.എസ്  ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചിറക്കടവ്, ചെന്നാക്കുന്ന് വഴി 19-)o മൈലിൽ എത്തി കെ.കെ റോഡുവഴി പോകേണ്ടതാണ്.
കാഞ്ഞിരപ്പള്ളി ടൗൺ
1. കോട്ടയം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുന്നുംഭാഗത്തുനിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി മണ്ണാറക്കയം, പട്ടിമറ്റം,   26-)o മൈൽ വഴി മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തു നിന്നും പടിഞ്ഞാറേക്കു പോകേണ്ട വാഹനങ്ങൾ  26-)o` മൈൽ,  പട്ടിമറ്റം,  മണ്ണാറക്കയം, റ്റി.ബി. റോഡു വഴി പൊൻകുന്നം ഭാഗത്തേക്കു പോകേണ്ടതാണ്.
തലയോലപ്പറമ്പ്
1 കോട്ടയത്ത് നിന്നും  വൈക്കത്തേക്ക് പോകുന്ന വാഹനങ്ങൾ  നേരിട്ട്  ബസ്
സ്റ്റാൻഡിൽ കയറാതെ  നേരെ വൈക്കത്തേക്ക് പോകേണ്ടതാണ്.
2 വൈക്കത്ത്  നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ  കെ.ആർ ഓഡിറ്റോറിയം, എ.സിസി  വഴി തിരിഞ്ഞ്  മാർക്കറ്റ് റോഡ് വഴി പള്ളിക്കവലയിലെത്തി പോകേണ്ടതും  ചെറുവണ്ടികൾ കെ.ആർ ഓഡിറ്റോറിയം അടിയം  വഴി വെട്ടിക്കാട്ടു മുക്കിലെത്തി പോകേണ്ടതുമാണ്.
3  കോട്ടയം, എറണാകുളം  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ പള്ളിക്കവലയിൽ നിന്നും അതാത്  ദിശകളിലേക്ക് തിരിഞ്ഞു പോകേണ്ടതുമാണ്.
കടുത്തുരുത്തി
1 കോട്ടയത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുട്ടുചിറയിൽ നിന്നും തിരിഞ്ഞ് ആയാംകുടി, ആപ്പാഞ്ചിറ വഴി പോകേണ്ടതാണ്.
2 എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അറുനൂറ്റിമംഗലം, ഞീഴൂർ, പാലകര, കാപ്പുതല,തോട്ടുവ വഴി പോകേണ്ടതാണ്.
വൈക്കം
(1) വെച്ചൂർ ഭാഗത്തു നിന്നും വരുന്ന  കെ.എസ്.ആർ.ടി.സി , പ്രൈവറ്റ്  ബസ്സുകൾ  തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി , ദളവാകുളം സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടിസി  ഭാഗത്തേയ്ക്ക് പോകേണ്ടതാണ്
(2) മൂത്തേടത്തുകാവ്, ടി. വി പുരം ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി , ദളവാകുളം സ്റ്റാൻഡ് വഴി  കെ.എസ്.ആർ.ടി.സി  ഭാഗത്തേയ്ക്ക് പോകേണ്ടതാണ്
(3) കോട്ടയം, എറണാകുളം ഭാഗത്തു നിന്നും വരുന്ന  കെ.എസ്.ആർ.ടി.സി, പ്രൈവറ്റ്  ബസ്സുകൾ ദളവാകുളം സ്റ്റാൻഡിലെത്താതെ വലിയകവല വഴി നേരെ സ്റ്റാൻഡിലെത്തി അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതാണ്
(4) എറണാകുളം ഭാഗത്തു നിന്നും വെച്ചൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വലിയ കവല, ലിങ്ക് റോഡ് വഴി മുരിയൻകുളങ്ങര, ചേരുംചുവടു വഴി  പോകേണ്ടതാണ്.