video
play-sharp-fill
സ്വന്തം വിയർപ്പിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകി തച്ചങ്കരി വിടവാങ്ങി: കുടിശികകളെല്ലാം തീർത്ത് തച്ചങ്കരിയുടെ വിടവാങ്ങൽ കത്ത്; തൊഴിലാളികൾക്ക് അഭിനന്ദനത്തിൽ തീർത്ത കുത്തും

സ്വന്തം വിയർപ്പിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകി തച്ചങ്കരി വിടവാങ്ങി: കുടിശികകളെല്ലാം തീർത്ത് തച്ചങ്കരിയുടെ വിടവാങ്ങൽ കത്ത്; തൊഴിലാളികൾക്ക് അഭിനന്ദനത്തിൽ തീർത്ത കുത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുങ്ങിക്കൊണ്ടിരുന്ന കപ്പലായ കെ.എസ്.ആർടിസിയ്ക്ക് പുതുജീവൻ നൽകി വൈകാരികമായ കത്തുമെഴുതി എം.ഡി ടോമിൻ തച്ചങ്കരി വിടവാങ്ങി. ജീവനക്കാർക്ക് ശമ്പളം നൽകിയത് എടുത്ത് പറഞ്ഞ്, അഭിനന്ദനം ചൊരിഞ്ഞ ശേഷമായിരുന്നു തച്ചങ്കരിയുടെ വിടവാങ്ങൽ.സ്വന്തം വരുമാനത്തിൽ നിന്നും കാൽനൂറ്റാണ്ടിനു ശേഷം കെ.എസ്.ആർടിസി എല്ലാ ജീവനക്കാർക്കും ശമ്പളവും അലവൻസുകളും കുടിശികയും നൽകിയ ശേഷമാണ് തച്ചങ്കരി വിടപറയുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാസാവസാനമായ ഇന്ന് എല്ലാ തൊഴിലാളികൾക്കും ജനുവരിമാസത്തെ വർധിപ്പിച്ച ഡി.എ ഉൾപ്പെടെ ശമ്പളവും അലവൻസുകളും കുടിശികയും നൽകിയതായി തച്ചങ്കരി ജീവനക്കാർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. 


ഓരോമാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കോർപ്പറേഷൻ പിടിക്കുന്ന തുകകൾ, 2018 നവംബർ മാസം മുതൽ ശമ്പളത്തോടൊപ്പം നിർബന്ധമായും ഓരോ മാസവും നൽകണമെന്ന് ഹൈക്കോടതി വിധി പ്ര്കാരം ആവശശ്യപ്പെട്ടിരുന്നു. നേരത്തെ ഈ തുക കൂടി എടുത്താണ് ശമ്പളം നൽകിയിരുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു. 
മേൽ കോടതിവിധിയുടെ വെളിച്ചത്തിൽ മാസം തോറും തൊഴിലാളികളിൽ നിന്നും പിടിക്കുന്ന എൻഡിആർ, എൽഐസി പിഎഫ് എൻപിഎസ് തുടങ്ങി വിവിധയിനങ്ങളിലായി 11.32 കോടി രൂപയും മാസംതോറുമുള്ളതും വിരമിക്കുന്ന 31 ന് തന്നെ വിതരണം ചെയ്തതായും തച്ചങ്കരി വ്യക്തമാക്കുന്നു. ഇതെല്ലാം സർക്കാർ സഹായമോ, ബാങ്കിൽ നിന്നുള്ള വായ്പയോ എടുക്കാതെ എടുക്കാതെ കെ.എസ്ആർടിസിയുടെ സ്വന്തം വരുമാനത്തിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വിതരണം ചെയ്തത്. അങ്ങിനെ ഈ മാസത്തെ ശമ്പളം കൂടാതെ പഴയ കുടിശിക ഇനത്തിൽ 22.63 കൂടി 31 ന് തന്നെ വിതരണം ചെയ്തിട്ടുണ്ട്. അധ്വാനത്തിന്റെ വിയർപ്പിനാൽ നേടിയ വരുമാനത്തിൽ നിന്നും ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നേടാൻ കഴിഞ്ഞ തൊഴിലാളികളെ അനുമോദിച്ച്‌കൊണ്ട് നിങ്ങളോട് ഞാൻ വിടപറയുന്നു എന്ന് പറഞ്ഞാണ് തച്ചങ്കരി തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group