
കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിച്ച തീരുമാനം പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടു അഭ്യര്‍ഥിക്കുമെന്നു റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പ്രധാനമന്ത്രിയുമായി സംസാരിക്കും. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു അഭ്യര്‍ഥിച്ചിരുന്നു.
ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നഖ്‌വി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്‌സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു.
പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍.



