
മുംബയ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്.
മലയാളി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ടോസ് വേളയില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പങ്കുവച്ചത്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. പേസര്‍ ജസ്പ്രീത് ബുംറയും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല.
കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ഫോമിലാണ്. 2024ല്‍ ലോകകപ്പ് നേടിയതിന് ശേഷം ഒരു ട്വന്റി 20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഇതേ ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പിലും ഇന്ത്യയായിരുന്നു ജേതാക്കള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപകാല ഫോം പരിശോധിച്ചാല്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പര 4-1ന് വിജയിച്ച ഇന്ത്യ സന്നാഹ മത്സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയുന്നു. ബാറ്റിംഗ് നിരയുടെ തകര്‍പ്പന്‍ ഫോമാണ് ഇന്ത്യയെ അപകടകാരികളാക്കിമാറ്റുന്നത്.
ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി



