
തുടര്‍ച്ചയായ മൂന്നാം ടി20യിലും അവസരം ലഭിക്കാതെ സഞ്ജു..! മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ടോസ്; ന്യൂസിലന്‍ഡ് ഇറങ്ങുന്നത് സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ
സ്വന്തം ലേഖകന്‍
നേപിയര്‍: തുടര്‍ച്ചയായ മൂന്നാം ടി20യിലും അവസരം ലഭിക്കാതെ മലയാളി താരം സഞ്ജു സാംസണ്‍. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക് ചാപ്മാന്‍ പകരമായെത്തി. വില്യംസണ് പകരം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഹര്‍ഷല്‍ പട്ടേലെത്തി.
ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. നേപിയറില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും ഒറ്റയക്കത്തില്‍ പുറത്തായ റിഷഭിന് ഫോര്‍മാറ്റില്‍ മികവ് കാണിക്കാനുള്ള അവസാന അവസരമായേക്കും ഇന്ന് നടക്കുന്ന മത്സരം.
ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.
ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.