ലോകകപ്പില്‍ ആദ്യം…! ടി20 ചരിത്രത്തില്‍ തന്നെ മൂന്നാം തവണ; ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക്; രണ്ട് തവണയും കണ്ണീര്‍ കുടിച്ചത് അഫ്ഗാന്‍

Spread the love

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ പിറന്നത് പുതിയ ചരിത്രം.

video
play-sharp-fill

ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം രണ്ട് സൂപ്പർ ഓവറുകളിലേക്ക് നീളുന്നത്. ടി20 ക്രക്കറ്റില്‍ തന്നെ ഇത് മൂന്നാം തവണ മാത്രമാണ് മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീളുന്നത്.

ഇതില്‍ രണ്ട് തവണയും അഫ്ഗാനിസ്ഥാനായിരുന്നു ഒരു ടീമെന്നത് മറ്റൊരു പ്രത്യേകതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008-ലാണ് മത്സരങ്ങള്‍ ടൈ ആകുമ്പോള്‍ വിജയിയെ തീരുമാനിക്കാൻ ഐസിസി ‘സൂപ്പർ ഓവർ’ സംവിധാനം കൊണ്ടുവന്നത്.
മുൻപുണ്ടായിരുന്ന ‘ബൗള്‍ ഔട്ട്’ രീതിക്ക് പകരമായാണ് ഇത് അവതരിപ്പിച്ചത്.